വരൂ ബ​ഹി​രാ​കാ​ശ​ത്തു പോ​യി വി​രു​ന്നു​ണ്ണാം..!
Thursday, March 28, 2024 10:55 AM IST
ആ​ഡം​ബ​ര ബ​ഹി​രാ​കാ​ശ ടൂ​റി​സം ക​മ്പ​നി​യാ​യ സ്പേ​സ് വി​ഐ​പി അ​പൂ​ർ​വ​മാ​യ ഒ​രു യാ​ത്ര​യ്ക്കും വി​രു​ന്നി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്നു. ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്നു 30 കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ സ​ഞ്ച​രി​ച്ചു​കൊ​ണ്ടു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണു ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

അ​ടു​ത്ത​വ​ർ​ഷം ഇ​തു സാ​ധ്യ​മാ​കു​മെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഈ ​ബ​ഹി​രാ​കാ​ശ വി​രു​ന്നി​നു താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ കൈ​യി​ൽ ക​രു​തേ​ണ്ട​തു നാ​ലു കോ​ടി രൂ​പ.

സ്‌​പേ​സ് പെ​ഴ്‌​സ്‌​പെ​ക്‌​റ്റീ​വ് ക​മ്പ​നി​യു​ടെ നെ​പ്‌​ട്യൂ​ൺ കാ​പ്‌​സ്യൂ​ളി​ലാ​യി​രി​ക്കും യാ​ത്ര. ഒ​രു യാ​ത്ര​യി​ൽ ആ​റു പേ​ർ​ക്കു മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യൂ. പ്ര​ശ​സ്ത ഷെ​ഫ് റാ​സ്മ​സ് മ​ങ്ക് വി​രു​ന്നി​നു​ള്ള വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കും. ഇ​ദ്ദേ​ഹ​വും യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ഉ​ണ്ടാ​കും.

ഭ​ക്ഷ​ണ​ത്തി​നു പു​റ​മെ, വൈ​ഫൈ, പ്ര​ത്യേ​ക വി​ശ്ര​മ​മു​റി​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും. ഓ​രോ യാ​ത്ര​ക്കാ​ർ​ക്കും വേ​ണ്ടി പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തു ന​ൽ​കും. യാ​ത്ര​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ലാ​ഭം സ്പേ​സ് പ്രൈ​സ് ഫൗ​ണ്ടേ​ഷ​നു ന​ൽ​കാ​നാ​ണു തീ​രു​മാ​നം. ബ​ഹി​രാ​കാ​ശ​യാ​ത്ര​ക​ൾ​ക്കാ​യി മൂ​ന്നു നെ​പ്‌​ട്യൂ​ൺ കാ​പ്‌​സ്യൂ​ളു​ക​ൾ സ്‌​പേ​സ് വി​ഐ​പി ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.