ഇവന്റ് മാനേജ്‌മെന്റ് പഠിക്കാം
ക​ല്യാ​ണം മു​ത​ൽ പൊ​തു ച​ട​ങ്ങു​ക​ൾ വ​രെ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​കാ​രെ ഏ​ൽ​പ്പി​ക്കു​ക സാ​ധാ​ര​ണ​യാ​യി​രി​ക്കു​ന്നു. പ്ര​ഫ​ഷ​ണ​ൽ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പു​ക​ൾ കൂ​ടു​ത​ലാ​യി രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തും ചു​വ​ടു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. പ​രി​പാ​ടി​ക​ൾ കു​റ്റ​മ​റ്റ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ സ​ഹാ​യം തേ​ടു​ന്ന​ത്. പ​ദ്ധ​തി രൂ​പീ​ക​ര​ണം, ബ​ജ​റ്റിം​ഗ്, സം​ഘാ​ട​നം എ​ന്നി​വ ഇ​തി​ൽ​പ്പെ​ടും. ഇ​വ​ന്‍റ് മാ​നേ​ജ​ർ​മാ​ർ, ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​ർ, ഇ​വ​ന്‍റ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞാ​ൽ കൈ​നി​റ​യെ പ​ണം കി​ട്ടു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട. ഇ​തി​നു വേ​ണ്ട പ​രി​ശീ​ല​നം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്നു നി​ല​വി​ലു​ണ്ട്. ബി​രു​ദ കോ​ഴ്സു​ക​ൾ മു​ത​ൽ എം​ബി​എ വ​രെ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്- മും​ബൈ, പേ​ൾ അ​ക്കാ​ഡ​മി- മും​ബൈ, നാ​ഷ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് - ജ​യ്പൂ​ർ എ​ന്നി​വ രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളാ​ണ്.

കോ​ർ​പ​റേ​റ്റ് ഹൗ​സു​ക​ൾ , മാ​ധ്യ​മ​ങ്ങ​ൾ, ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​ന്പ​നി​ക​ൾ, മാ​ർ​ക്ക​റ്റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ഷ​ൻ ഗ്രൂ​പ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ഏ​റെ സാ​ധ്യ​ത​ക​ളാ​ണു​ള്ളു​ത്.

നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്

ജ​യ്പൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടീ​ന് അ​ഹ​മ്മ​ദാ​ബാ​ദ്, ന്യൂ​ഡ​ൽ​ഹി, ജ​യ്പൂ​ർ,മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​സു​ക​ളു​ണ്ട്. ബി​ബി​എ മു​ത​ൽ എം​ബി​എ വ​രെ​യു​ള്ള കോ​ഴ്സു​ക​ളും അ​വ​ർ ന​ട​ത്തു​ന്നു​ണ്ട്.

എം​ബി​എ- ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്: അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ആ​ൻ​ഡ് മീ​ഡി​യ, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി, ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ല​ഭി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണു കോ​ഴ്സ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. ബി​ബി​എ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്: മൂ​ന്നു വ​ർ​ഷ​ത്തെ കോ​ഴ്സി​ന് പ്ലസ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഡി​എ​എം​ഇ-​ഡി​പ്ലോ​മ ഇ​ൻ ആ​സ്പെ​ക്ട്സ് ഓ​ഫ് മീ​ഡി​യ, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ്സ്: ഒ​രു വ​ർ​ഷ​മാ​ണ്് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കേ​സ് സ്റ്റ​ഡീ​സ്, വ​ർ​ക്ക് ഷോ​പ്, പ്രോ​ജ​ക്ട് എ​ന്നി​വ കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. പി​ജി​ഡി​എ​എം​ഇ-​ഡി​പ്ലോ​മ ഇ​ൻ ആ​സ്പെ​ക്ട്സ് ഓ​ഫ് മീ​ഡി​യ, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ്സ്: ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സി​ന് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കേ​സ് സ്റ്റ​ഡീ​സ്, വ​ർ​ക്ഷോ​പ്, പ്രോ​ജ​ക്ട് എ​ന്നി​വ കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. ഡി​ഇ​എം- ഡി​പ്ലോ​മ ഇ​ൻ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്: ഒ​രു വ​ർ​ഷ​മാ​ണ്് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പി​ജി​ഡി​ഇ​എം- പി​ജി ഡി​പ്ലോ​മ ഇ​ൻ ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്: ഒ​രു വ​ർ​ഷ​മാ​ണ്് കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി. ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://ww w.naemd.com.

നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്

മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​ന് പൂ​ന​യി​ലും അ​ഹ​മ്മ​ദാ​ബാ​ദി​ലും കാ​ന്പ​സു​ക​ളു​ണ്ട്. സം​ഘാ​നി​യാ യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി അ​ക്കാ​ഡ​മി​ക് സ​ഹ​ക​ര​ണ​മു​ണ്ട്. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റി​ൽ ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള എം​ബി​എ, മൂ​ന്നു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ബി​ബി​എ കോ​ഴ്സു​ക​ളാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ പ​തി​നൊ​ന്നു മാ​സം ദൈ​ർ​ഘ്യ​മു​ള്ള ഡി​പ്ലോ​മ, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://www.niemindia.com

പേ​ൾ അ​ക്കാ​ഡ​മി

ന്യൂ​ഡ​ൽ​ഹി, മും​ബൈ, ജ​യ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​സു​ക​ളു​ള്ള പേ​ൾ അ​ക്കാ​ഡ​മി​യാ​ണ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന മ​റ്റൊ​രു പ്ര​ധാ​ന സ്ഥാ​പ​നം.
സ്പോ​ർ​ട് ഇ​വ​ന്‍റ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗി​ൽ ന​ട​ത്തു​ന്ന പ​തി​നൊ​ന്നു മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ന് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

കൂ​ടാ​തെ പബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​വ​ന്‍റ്സി​ൽ പി​ജി ഡി​പ്ലോ​മ കോ​ഴ്സ് ന​ട​ത്തു​ന്നു​ണ്ട്. പ​തി​നൊ​ന്നു മാ​സ​ത്തെ കോ​ഴ്സി​നു ചേരാൻ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://www.pearlacademy.com.

കൂ​ടാ​തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്, അ​മി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്, എ​പി​ജെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നി​വ​യും ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.