ന​ട​ൻ അ​ശോ​ക് സെ​ല്‍​വ​നും ന​ടി കീ​ര്‍​ത്തി പാ​ണ്ഡ്യ​നും വി​വാ​ഹി​ത​രാ​യി. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ അ​രു​ണ്‍ പാ​ണ്ഡ്യ​ന്‍റെ ഇ​ള​യ മ​ക​ളാ​ണ് കീ​ര്‍​ത്തി പാ​ണ്ഡ്യ​ന്‍. ഈ​റോ​ഡ് സ്വ​ദേ​ശി​യാ​ണ് അ​ശോ​ക് സെ​ൽ​വ​ൻ.

വി​വാ​ഹ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യു​ള​ള വി​വാ​ഹ​സ​ത്കാ​രം പി​ന്നീ​ട് ന​ൽ​കും.



പാ ​ര​ഞ്ജി​ത്ത് നി​ർ​മി​ക്കു​ന്ന ബ്ലൂ ​സ്റ്റാ​ര്‍ എ​ന്ന സി​നി​മ​യി​ൽ അ​ശോ​ക് സെ​ല്‍​വ​നും, കീ​ര്‍​ത്തി​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ശോ​ക് സെ​ല്‍​വ​ന്‍ നാ​യ​ക​നാ​യി ഈ ​അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ ‘പോ​ര്‍ തൊ​ഴി​ല്‍’ എ​ന്ന ചി​ത്രം വ​ലി​യ ഹി​റ്റാ​യി​രു​ന്നു.



2019ൽ ​പു​റ​ത്തി​റ​ങ്ങി​യ തു​മ്പ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കീ​ർ​ത്തി പാ​ണ്ഡ്യ​ൻ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്.

അ​ന്ന ബെ​ൻ നാ​യി​ക​യാ​യ ഹെ​ല​ൻ സി​നി​മ​യു​ടെ ത​മി​ഴ് റീ​മേ​ക്കി​ലും കീ​ർ​ത്തി നാ​യി​ക​യാ​യെ​ത്തി. സീ ​ഫൈ​വി​ല്‍ ഒ​രു വെ​ബ് സീ​രി​സി​ലും ന​ടി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.