"വടി കുട്ടി മമ്മൂട്ടി'; ഷൈൻ ടോമിന്റെ പുതിയ ചിത്രം
Wednesday, October 4, 2023 3:29 PM IST
നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വടി കുട്ടി മമ്മൂട്ടി. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഇഷ്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന നിർവഹിക്കുന്നത്. സംവിധായകരായ മാർത്താണ്ഡനും അജയ് വാസുദേവും നിർമാതാക്കളായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.
എം. ശ്രീരാജ് എകെഡിയാണ് ചിത്രത്തിന്റെ നിർമാതാക്കളിൽ മറ്റൊരാൾ. സിനിമയിലേക്ക് ഒരുപാട് കഴിവുള്ള പ്രതിഭകളെ കൈപിടിച്ചു കൊണ്ടുവന്ന ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് എലമെന്റ്സ് ഓഫ് സിനിമ.
കുട്ടികൾക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ ഷൈനെ കൂടാതെ ജാഫർ ഇടുക്കി, ഹരീശ്രീ അശോകൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അഭിലാഷ് ശങ്കറാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സംഗീതം ബിജിപാൽ, വരികൾ രാജീവ് ആലുങ്കൽ.
കോസ്റ്റ്യും ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ, മേക്ക്അപ് രഞ്ജിത് മണലിപറമ്പിൽ, ആർട്ട് - സുജിത് രാഘവ്, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, കളറിസ്റ്റ് - ജോബിഷ് ലാൽ ജോടൻ, എഡിറ്റ് - ഓഡ് ക്രോവ് സ്റ്റുഡിയോസ്, ക്രീയേറ്റീവ് സപ്പോർട്ട് - ഫീഖ് ഇബ്രാഹിം, ചീഫ് അസോഷ്യേറ്റ് - ഫൈസൽ കുട്ടി, അസോസിയേറ്റ് ഡയറക്ടർ നാഫി നസീർ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, പിആർഒ - വാഴൂർ ജോസ്.