നടൻ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹനിശ്ചയ ടീസർ
Saturday, October 28, 2023 9:44 AM IST
നടൻ ഗോവിന്ദ് പത്മസൂര്യയുടെയും സീരിയൽ നടി ഗോപിക അനിലിന്റെ വിവാഹനിശ്ചയത്തിന്റെ ടീസർ പുറത്തിറക്കി. ഗോവിന്ദ് പത്മസൂര്യയാണ് വീഡിയോ പങ്കുവച്ചത്. ഒക്ടോബർ 22-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
സ്വകാര്യമായി നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ജിപി എന്നു ചുരുക്കപേരിൽ അറിയപ്പെടുന്ന ഗോവിന്ദ്പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ജനപ്രിയ റിയാലിറ്റി ഷോയിലെ അവതാരകനായും ജിപി ശ്രദ്ധ നേടി. ഡാഡികൂൾ, ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. അല്ലു അർജുൻ നായകനായെത്തിയ വൈകുന്ദപുരംലോ എന്ന ചിത്രത്തിലും ശ്രദ്ധേയവേഷം ജിപി ചെയ്തു.
സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ താരമാണ് ഗോപിക. ശിവം, ബാലേട്ടൻ എന്നീ സിനിമകളിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. ആയുർവേദ ഡോക്ടർ കൂടിയാണ് ഗോപിക.