നടൻ അർജുന്റെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകുന്നു
Monday, October 30, 2023 10:10 AM IST
തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുൻ വിവാഹിതയാകുന്നു. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
നീണ്ടകാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

അര്ജുൻ-നിവേദിത അർജുൻ ദമ്പതികളുടെ മൂത്ത മകളാണ് ഐശ്വര്യ. അഞ്ജന എന്നാണ് ഇളയമകളുടെ പേര്.

2013ല്‍ പുറത്തെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമയിലെത്തിയത്.

പിന്നീട് 2018ല്‍ പുറത്തിറങ്ങിയ പ്രേമ ബരഹ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. അർജുനായിരുന്നു ചിത്രത്തിലെ നായകൻ.
അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെ 2017ലാണ് ഉമാപതി രാമയ്യ സിനിമയിലേക്ക് എത്തിയത്. മണിയാര്‍ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.