‘ഒരപാര കല്യാണവിശേഷം’ 30ന് എത്തും
Wednesday, November 22, 2023 3:10 PM IST
സര്‍ക്കാര്‍ ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്ല്യാണവിശേഷം 30 നു കേരളത്തിലെ തിയറ്ററുകളിലെത്തുന്നു.
സ്ക്രീന്‍ വ്യൂ പ്രൊഡക്ഷന്സിന്റെയും വാകേരി സിനിമാസിന്റെയും ബാനറില്‍ അജയന് വടക്കയിൽ, മനോജ് കുമാര്‍ കരുവാത്ത്, പുരുഷോത്തമന് ഇ. പിണറായി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം ചാപ്റ്റര്‍ ഇന്‍ ഫിലിം പ്രദര്‍ശനത്തിന് എത്തിക്കുന്നു.
തിരക്കഥയും, സംവിധാനവും നവാഗതനായ അനീഷ് പുത്തന്‍പുര നിര്‍വഹിക്കുന്നു. സഹനിര്‍മാണം-സജേഷ് വാകേരി, അരവിന്ദാക്ഷന് കണ്ണോത്ത്.
ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കര്‍ സൗദാൻ, ശിവാനി ഭായ്, ഭീമന് രഘു, സന്തോഷ് കീഴാറ്റൂർ, ശിവജിഗുരുവായൂർ, ശിവദാസ് മട്ടന്നൂര്‍, ഉല്ലാസ് പന്തളം, നസീര്‍ സംക്രാന്തി, സുധീര്‍ പറവൂർ, ശിവദാസ് മാറമ്പിള്ളി, കണ്ണൂര്‍ ശ്രീലത, രശ്മി അനില്‍ എന്നിവര്‍ അഭിനയിക്കുന്നു.
കഥ-സുനോജ്, ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്, എഡിറ്റര്‍-പി.സി.മോഹനൻ, സംഗീതം-ഹരികുമാര്‍ ഹരേറാം, ഗാനരചന -പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ, ആലാപനം - ജാസി ഗിഫ്റ്റ്, തേജസ്, ശ്രീഗോപിക ഗോകുല്‍ദാസ്. പിആര്‍ഒ -അയ്മനം സാജൻ, ഷെജിന്‍ ആലപ്പുഴ, അജയ് തുണ്ടത്തിൽ.