നവകേരള മണ്ണ് നിറഞ്ഞ പൂചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത്: ഹരീഷ് പേരടി
Wednesday, November 22, 2023 3:44 PM IST
കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ അംഗങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.
ഹെൽമറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയിൽ പിടിച്ച് ആരെയും രക്ഷിക്കരുതെന്നും നമ്മൾ ഉപയോഗിക്കുന്ന അതേ ഊർജത്തിൽ ആ ഹെൽമറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്നും ഹരീഷ് പറയുന്നു.
പൂചട്ടികൾ കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങളിൽ രക്ഷാപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...നല്ല ജീവിതഭാരമുള്ള നവകേരള മണ്ണ് നിറഞ്ഞ പൂചട്ടിയുടെ വക്ക് പിടിച്ച് പൊന്തിക്കരുത് അത് രക്ഷാപ്രവർത്തകരുടെ കാലിൽ വിണ് അപകടത്തിന് ഇടയാക്കും...
ഈ മണ്ണിൽ വളരുന്ന പൂ ചട്ടിയിലെ പൂക്കൾ ഒരു ദിവസം കൊണ്ട് കൊഴിഞ്ഞ് വിഴുമെങ്കിലും അതിലെ മുള്ളുകൾക്ക് നല്ല മൂർച്ചയാണ് അവ അപകടകാരികളാണ്..
ഉപയോഗിക്കുമ്പോൾ മേൽ പറ്റാതെ ശ്രദ്ധിക്കണം..അതുപോലെ ഹെൽമെറ്റ് കൊണ്ട് രക്ഷാപ്രവർത്തനം നടത്തുമ്പോൾ താടിയിൽ ചുറ്റുന്ന ഇലാസ്റ്റിക്ക് വള്ളിയിൽ പിടിച്ച് ആരെയും രക്ഷിക്കരുത്..
നമ്മൾ ഉപയോഗിക്കുന്ന അതേ ഊർജത്തിൽ ആ ഹെൽമെറ്റ് നമ്മളെ തിരിച്ചടിക്കാൻ സാധ്യതയുണ്ട്... Every action has an equal and opposite reaction. …രക്ഷാപ്രവർത്തനത്തിന് ആശംസകൾ.. ഹരീഷ് പേരടി കുറിച്ചു.