സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ൻ ആ​സി​ഫ് അ​ലി​ക്ക് പ​രി​ക്കേ​റ്റു. കൊ​ച്ചി​യി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ടി​ക്കി ടാ​ക്ക എ​ന്ന സി​നി​മ‌​യു​ടെ സെ​റ്റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ചി​ത്ര​ത്തി​ലെ ഒ​രു സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ലി​നാ​ണ് താ​ര​ത്തി​ന്‍റെ പ​രി​ക്കേ​റ്റ​ത്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പ​ച്ച താ​ര​ത്തി​ന് വി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​മാ​ർ അ​റി​യി​ച്ചു.

രോ​ഹി​ത് വി.​എ​സ്. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ടി​ക്കി ടാ​ക്ക. അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ, ഇ​ബ്ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആ​സി​ഫ് അ​ലി​യും രോ​ഹി​ത്ത് വി.​എ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ഹ​രി​ശ്രീ അ​ശോ​ക​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ, വാ​മി​ക ഖ​ബ്ബി, ന​സ്ലി​ൻ, സ​ഞ്ജ​ന ന​ട​രാ​ജ്, സ​ന്തോ​ഷ് പ്ര​താ​പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. അ​ഡ്വ​ഞ്ചേ​ഴ്സ് ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ ജൂ​വി​സ് പ്രൊ​ഡ​ക്ഷ​ൻ​സ് ഒ​രു​ക്കു​ന്ന ചി​ത്രം സി​ജു മാ​ത്യു​വും നേ​വി​സ് സേ​വ്യ​റും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.