വീണ്ടും റിലീസിംഗ് തിയതി മാറ്റി ധ്രുവനച്ചിത്തിരം; ബാധ്യതയാകുന്നത് 2.6 കോടി രൂപ
Friday, November 24, 2023 11:20 AM IST
വിക്രം നായകാനെയത്തുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രം ധ്രുവനച്ചിത്തിരം സിനിമയുടെ റിലീസിംഗ് തിയതി മാറ്റി. ചിത്രം ഇന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്.
ഓൺലൈൻ ബുക്കിംഗ് വരെ ആരംഭിച്ച ചിത്രത്തിന്റെ റിലീസ് മാറ്റി എന്നത് 24-ന് പുലർച്ചെ മൂന്നിനാണ് സംവിധായകൻ ട്വീറ്റ് ചെയ്തത്. ഇതോടെ ആരാധകരും ചിത്രം പ്രിബുക്ക് ചെയ്തവരും നിരാശയിലായി.
ചിത്രം പുറത്തിറങ്ങാൻ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ കുറിച്ചത്. ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്.
മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിംഗും അടക്കം നല്ല അനുഭവമായി ചിത്രം മാറും.നിങ്ങളുടെ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ ഉടൻ എത്തും. ഗൗതം മേനോൻ പറഞ്ഞു.
ചിത്രത്തിന്റെ സാന്പത്തിക ബാധ്യതയാണ് ചിത്രം വൈകാൻ കാരണമാകുന്നതെന്നാണ് വിവരം. പ്രമുഖ ബാനറിൽ നിന്നും സിനിമ ചെയ്യുന്നതിനായി ഗൗതം മേനോൻ മേടിച്ച 2.6 കോടി രൂപ സെറ്റിൽ ചെയ്താൽ മാത്രമേ ധ്രുവനച്ചത്തിരം റിലീസ് സാധ്യമാകൂ.
മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്തതും ഗൗതം മേനോന് തിരിച്ചടിയായതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിക്രം സ്പൈ ഏജന്റ് ആയി എത്തുന്ന ചിത്രത്തിൽ വിനായകൻ ആണ് വില്ലൻ. 2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.
ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്.