വിറപ്പിച്ച് രൺബീർ; അനിമൽ ട്രെയിലർ
Friday, November 24, 2023 11:45 AM IST
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘അനിമല്‍’ ട്രെയിലര്‍ പുറത്തിറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
അച്ഛൻ-മകൻ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനിൽ കപൂറാണ് രൺബീറിന്റെ അച്ഛനായി എത്തുന്നത്. ഗ്യാംഗ്സ്റ്ററായി രൺബീർ എത്തുന്ന ചിത്രത്തിൽ ബോബി ഡിയോളും പ്രധാനവേഷത്തിലെത്തുന്നു.
രശ്മിക മന്ദാനയാണ് നായിക. അര്ജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.
അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും അനിമല്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം.