മികച്ച നടിയും അവതാരകയും; മീനാക്ഷി അനൂപിന് രണ്ടു പുരസ്കാരങ്ങൾ
Friday, November 24, 2023 12:07 PM IST
കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മീനാക്ഷി അനൂപ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ദി ചെയർ എന്ന ഹ്രസ്വചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
ദി ചെയർ സംവിധാനം ചെയ്ത ശരത് ചന്ദ്രനാണ് മികച്ച സംവിധായകൻ. 31 പേർക്കാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ ലഭിച്ചത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നൽകുന്ന ടിവി - സീരിയൽ പുരസ്കാരത്തിൽ മികച്ച ടെലിവിഷൻ അവതാരകയ്ക്കുള്ള പുരസ്കാരവും മീനാക്ഷിക്ക്. വിവിധ വിഭാഗങ്ങളിലായി 20 പേർക്കാണ് പുരസ്കാരം.