ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസ് റിലീസിനൊരുങ്ങുന്നു; നായിക പ്രയാഗ
Friday, November 24, 2023 2:48 PM IST
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ബുള്ളറ്റ് ഡയറീസ് ഡിസംബർ ഒന്നിന് റിലീസ് ചെയ്യും. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.
ബൈക്ക് പ്രേമിയായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
രൺജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം, ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി,
എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൈതപ്രം-റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.
കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ്.രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യം ഡിസൈൻ - സ മീരാ സനീഷ്. അസോസിയേറ്റ് ഡയറക്ടേർസ് - ഷിബിൻ കൃഷ്ണ, ഉബൈനി യൂസഫ്.
സഹസംവിധാനം- ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂർ, ഷൈൻ നെല്ലാൾ. പ്രൊഡക്ഷൻ മാനേജർ - സഫി ആയൂർ.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - നസീർ കാരന്തൂർ. പ്രൊജക്റ്റ് ഡിസൈനർ - അനിൽ അങ്കമാലി.
ബിത്രീ എം ക്രിയേഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വാഴൂർ ജോസ്. ഫോട്ടോ: രാംദാസ് മാത്തൂർ.