ചിരിയുടെ പാർട്ടിയുമായി ഷൈനും വിഷ്ണുവും ശ്രീനാഥ് ഭാസിയും; ഡാൻസ് പാർട്ടി റിലീസിനൊരുങ്ങുന്നു
Friday, November 24, 2023 3:17 PM IST
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്തണി, പ്രയാഗ മാർട്ടിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് റിലീസ് ചെയ്യും.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവരാണ്.
അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി തായ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാനായി ശ്രമിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം.
ഒരു ഫാമിലി ഫൺ എന്റർടൈൻമെന്റ് മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസായ രണ്ട് ഗാനങ്ങൾക്കും വലിയ സ്വീകാര്യയാണ് ലഭിച്ചത്.
രാഹുൽ രാജ്, ബിജിബാൽ, വിത്രികെ എന്നിവർ സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേക..
ലെന, ശ്രദ്ധ ഗോകുൽ, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, പ്രീതി രാജേന്ദ്രൻ, അമര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻ കുട്ടി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിതരണം സെൻട്രൽ പിക്ചേഴ്സ്.
ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റ എഡിറ്റിംഗ് വി. സാജനാണ് നിർവഹിക്കുന്നത്. ആർട്ട് - സതീഷ് കൊല്ലം, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - അരുൺ മനോഹർ,
സൗണ്ട് ഡിസൈൻ - ഡാൻ ജോസ് , പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ്, മധു തമ്മനം, കോ ഡയറക്ടർ - പ്രകാശ് കെ. മധു, പ്രൊജക്ട് കോഡിനേറ്റർ -ഷഫീഖ് കെ. കുഞ്ഞുമോൻ, ഫിനാൻസ് കൺട്രോളർ- മാത്യു ജെയിംസ്, ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പി.ആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയ എൽഎൽപി, പിആർ ആൻഡ് മാർക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ- വാഴൂർ ജോസ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.