ബോളിവുഡ് സംവിധായകൻ രാജ്കുമാര് കൊഹ്ലി അന്തരിച്ചു
Friday, November 24, 2023 3:37 PM IST
ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിർമാതാവുമായിരുന്ന രാജ്കുമാര് കൊഹ്ലി(93) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുളിക്കാനായി ബാത്ത്റൂമില്‍ കയറിയ രാജ്കുമാര് കൊഹ്ലി പുറത്തുവരാൻ താമസിച്ചതോടെ മകന് വാതില്‍ പൊളിച്ച് അകത്തുകയറി നോക്കിയപ്പോൾ മരിച്ചു കിടക്കുകയായിരുന്നു.
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ നാഗിന്, ജാനി ദുശ്മന്‍, നൗകര്‍ ബിവി കാ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. 1973ൽ പുറത്തിറങ്ങിയ കഹാനി ഹും സബ്കി എന്ന ചിത്രമാണ് രാജ്കുമാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
2002ൽ പുറത്തിറങ്ങിയ ജാനി ദുഷ്മാൻ ഏക് അനോകി കഹാനി എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.