"തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം': തൃഷ
Saturday, November 25, 2023 10:42 AM IST
നടൻ മൻസൂർ അലി ഖാന്റെ മാപ്പ് അംഗീകരിച്ച് നടി തൃഷ. "തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം' എന്ന് തൃഷ എക്സിൽ പോസ്റ്റ് ചെയ്തു. പോസ്റ്റിനോപ്പം കൈകൂപ്പുന്ന ഒരു ഇമോജിയും തൃഷ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലിഖാൻ രംഗത്തെത്തിയിരുന്നു."എന്റ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്.
ലിയോ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്നാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞത്. നടന്റെ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.