മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്; വീഡിയോ
Saturday, November 25, 2023 12:01 PM IST
മിക്സി പൊട്ടിത്തെറി ഗായിക അഭിരാമി സുരേഷിന് പരിക്ക്. അഭിരാമിയുടെ യുട്യൂബ് ചാനലിന് വേണ്ടി പാചകവീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് മിക്സി പൊട്ടിത്തെറിച്ചത്.
വലതുകൈയിലെ അഞ്ചുവിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെങ്കിലും വിശ്രമം ആവശ്യമാണ്. ഗായിക തന്നെയാണ് തനിക്ക് പരിക്ക് പറ്റിയ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ചെറിയ ഇടവേളയ്ക്കു ശേഷം വീഡിയോകൾ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു.
മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും അഭിരാമി പറഞ്ഞു.