മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ഡിസംബറിൽ; സെക്കൻഡ് ലുക്ക് പോസ്റ്റർ
Saturday, November 25, 2023 2:52 PM IST
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നേര് സെക്കൻഡ് ലുക്ക് പുറത്തിറക്കി. മോഹൻലാൽ വക്കീല് വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രിയാമണിയാണ്.
ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 21ന് തിയറ്ററുകളിലെത്തും. എലോണിനു ശേഷം തിയറ്ററുകളിൽ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്.
ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.
കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്.
സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസോസിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ. ഭാസ്ക്കരൻ, അമരേഷ് കുമാർ.
സംവിധാന സഹായികൾ മാർട്ടിൻ ജോസഫ്, ഗൗതം കെ.നായർ, അശ്വിൻ സിദ്ധാർഥ്, സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ.പയ്യന്നൂർ.
പ്രൊഡക്ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രണവ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, പിആർഓ വാഴൂർ ജോസ്. ഫോട്ടോ ബെന്നറ്റ് എം.വർഗീസ്.