ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്ത കാ​ക്കി​പ്പ​ട എ​ന്ന സി​നി​മ​ക്ക് ദു​ബാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം കാ​ർ​ണി​വ​ൽ അ​വാ​ർ​ഡ്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​റേ​റ്റീ​വ് ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ കാ​ക്കി​പ്പ​ട​യു​ടെ സം​വി​ധാ​യ​ക​ൻ ഷെ​ബി ചൗ​ഘ​ട്ടി​നാ​ണ് അ​വാ​ർ​ഡ്.

കാ​ലി​ക പ്ര​സ​ക്‌​ത​മാ​യ ഒ​രു വി​ഷ​യ​മാ​ണ് കാ​ക്കി​പ്പ​ട എ​ന്ന സി​നി​മ​യി​ലൂ​ടെ ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഷെ​ബി ചൗ​ഘ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.

തി​യേ​റ്റ​റി​ലും ഒ​ടി​ടി​യി​ലും ഏ​റെ പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ ചി​ത്ര​മാ​യി​രു​ന്നു കാ​ക്കി​പ്പ​ട. ചി​ത്രം മു​ന്നോ​ട്ട് വെ​ച്ച സ​ന്ദേ​ശ​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യ സ​മി​തി​ക​ളെ ആ​ക​ർ​ഷി​ച്ച​ത്.

ഷെ​ജി വ​ലി​യ​ക​ത്ത് നി​ർ​മി​ച്ച ചിത്രം മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന ഐ​എ​ഫ്എ​ഫ് എം 2023​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.