അന്നേ ഭക്ഷണത്തിനോടാണ് ഇഷ്ടം; ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന രണ്ടരവയസുകാരി ഇന്ന് മലയാളത്തിന്റെ പ്രിയനടി
Monday, November 27, 2023 10:20 AM IST
കുഞ്ഞികൈകളിൽ ഭക്ഷണം ആസ്വദിച്ചു വാരി തിന്നുന്ന ഒരാളുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആയിരിക്കുന്നത്. അന്നത്തെ രണ്ടരവയസുകാരി ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണയാണ്.

താരം തന്നെയാണ് ഭക്ഷണം വാരിക്കഴിക്കുന്ന വീഡിയോ പങ്കുവച്ചത്. ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് അഹാനയുടെ ഭക്ഷണത്തിനോടുള്ള ഇഷ്ടവും കഴിക്കുന്ന രീതിയും ഇപ്പോഴും ഒരു പോലെയാണെന്ന കമന്റുമായി എത്തിയത്.
ഒന്നാം ദിവസം മുതൽ തന്നെ ഭക്ഷണത്തെ ഞാൻ സ്നേഹിക്കുകയാണ്. ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കലും അച്ഛനും അമ്മയും എന്നോട് ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായതായി ഓർക്കുന്നില്ല.

ഞാൻ എപ്പോഴും ഭക്ഷണം സ്വയം ചോദിക്കുകയും തരുന്നത് മുഴുവനായി കഴിക്കുകയും ചെയ്തിരുന്ന ആളാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ കലഹിച്ചിട്ടില്ല എന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുട്ടിക്കാലത്തെ കാര്യം.
തരുന്ന ഭക്ഷണം വളരെ ആകാംക്ഷയോടെയും സ്നേഹത്തോടെയും കഴിക്കുമായിരുന്നു. അമ്മയും മറ്റുള്ളവരും വർഷങ്ങളായി എന്നോട് ഇത് പറയാറുണ്ട്. ഈ വീഡിയോ ക്ലിപ്പ് 1998 ഓഗസ്റ്റ് മൂന്നിന് എടുത്തതാണ്. അന്നെനിക്ക് രണ്ടര വയസായിരുന്നു പ്രായം. വീഡിയോ പങ്കുവച്ച് അഹാന കുറിച്ചു.

ഇതേ പ്രായത്തിൽ തന്നെ ഒരു പ്ലേറ്റ് മട്ടൺ ബിരിയാണിയും ബീറ്റ്റൂട്ട് മധുരവും ആസ്വദിച്ചു കഴിക്കുന്ന അമ്മുവിനെ ഓർമ വരികയാണ് ഒരാൾ കുറിച്ചു.
ഷൈൻ ടോം ചാക്കോ നായകനായെത്തിയ അടി എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത അഹാനയുടെ ചിത്രം. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും താരം എത്തിയിരുന്നു.