ഇനിയുമുണ്ട് കാണാൻ ഏറെ; ഗംഭീരമാക്കി കാന്താര രണ്ടാംഭാഗം ടീസർ
Monday, November 27, 2023 1:28 PM IST
ആരാധകരെ പിടിച്ചിരുത്തിയ റിഷഭ് ഷെട്ടി ചിത്രം കാന്താരയുടെ രണ്ടാം ഭാഗം ആദ്യ ടീസർ പുറത്തിറങ്ങി. ആദ്യ ഭാഗത്തില്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ രണ്ടാം ഭാഗത്തിൽ കാണാന്‍ കഴിയുക.
‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
കാന്താര ഒന്നാം ഭാഗത്തിൽ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്.
ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ.