ആ മുറിവും ചതവുമൊക്ക യഥാർഥത്തിലുണ്ടായത് തന്നെയാണ്; ആന്റണിക്ക് വേണ്ടി കല്യാണിയെടുത്ത പരിശ്രമം
Thursday, December 7, 2023 9:45 AM IST
ആന്റണി സിനിമയിൽ കല്യാണി അവതരിപ്പിച്ച കഥാപാത്രത്തിനായി എടുത്ത കഷ്ടപാടുകൾ ചെറുതൊന്നുമല്ല. ചിത്രത്തിൽ കിട്ടിയ ഇടിയും ചതവുമെല്ലാം യഥാർഥത്തിലുള്ളതാണെന്ന് നടി പറയുന്നു.
ചിത്രത്തിൽ കിക്ക് ബോക്സിംഗ് താരമായി അഭിനയിക്കുന്നതിനായി നടത്തിയ പരിശീലനത്തിനിടെ തനിക്ക് ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങൾ കല്യാണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സിനിമയിൽ കാണുന്ന പഞ്ചുകളും കിക്കുകളും മുറിവുകളും യാഥാർഥമായിരുന്നുവെന്ന് കല്യാണി പറയുന്നു.
നിങ്ങളുടെ കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല. അതുപോലെ തന്നെ നിങ്ങൾ വളരാൻ ആഗ്രഹിച്ചു കഴിഞ്ഞാൽ അവിടെ നിങ്ങൾക്ക് ഒരു കംഫർട്ടും ഉണ്ടാകില്ല. ഇത് ഞാൻ ഞാൻ വൈകി മനസിലാക്കിയ ഒരു കാര്യമാണ്.
സിനിമയിൽ നിങ്ങൾ കാണുന്ന പഞ്ചുകൾ യഥാർഥമായിരുന്നു. കിക്കുകൾ യഥാർഥമായിരുന്നു. മുറിവുകൾ യഥാർഥമായിരുന്നു. കണ്ണുനീർ യഥാർഥമായിരുന്നു. പുഞ്ചിരികൾ യഥാർഥമായിരുന്നു. എന്നാൽ രക്തം മാത്രം യഥാർഥമായിരുന്നില്ല.
കയ്യടിച്ചതിനും അലറിവിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് നന്ദി. ആന്റണി ഇപ്പോൾ തിയറ്ററുകളിൽ ഉണ്ട്, എല്ലാവരും പോയി കാണുക. കല്യാണി പ്രിയദർശൻ കുറിച്ചു.