സ്നേഹിക്കാനും ജീവിക്കാനും എന്നെ പഠിപ്പിച്ചയാൾ; ഗോപിസുന്ദറിനെ ചേർത്തുപിടിച്ച് മയോനി
Saturday, December 9, 2023 9:22 AM IST
ഗായകനും സംഗീതസംവിധായകനുമായ ഗോപിസുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗായിക മയോനി. പ്രിയ നായർ എന്നാണ് മയോനിയുടെ യഥാർഥ പേര്. സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾ എന്ന കുറിപ്പിനൊപ്പമാണ് ഗോപിക്കൊപ്പമുള്ള ചിത്രം മയോനി പങ്കുവച്ചിരിക്കുന്നത്.
‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ മയോനി കുറിച്ചു.
ഗോപിസുന്ദറിനെ ചേർത്തുനിർത്തിയുള്ള ചിത്രം ഇതോടെ സൈബറിടങ്ങളിൽ വൈറലായി കഴിഞ്ഞു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനുമുൻപും മയോനിയും ഗോപിയും പങ്കുവച്ചിരുന്നു. സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടയിലെ ചിത്രങ്ങൾ ഇവർ പങ്കുവച്ചപ്പോഴും പല ചർച്ചകളും വന്നിരുന്നു.
ഇരുവരും തമ്മിൽ പ്രണയത്തിലാണോയെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം ചോദ്യങ്ങൾക്കെല്ലാം കുറിക്കുകൊള്ളുന്ന മറുപടിയുമായി ഗോപിസുന്ദറും എത്താറുണ്ട്.
ജോലി ഇല്ലാത്ത എല്ലാവർക്കുമായി ഇത് സമർപ്പിക്കുന്നു എന്ന കുറിപ്പോടെ മയോനിക്കൊപ്പമുള്ള ചിത്രം ഇതിനുമുൻപ് ഗോപിയും പങ്കുവച്ചിരുന്നു.