വിജയ്യുടെ മകൻ ജേസന്റെ ആദ്യ സിനിമ; ഗ്ലിംപ്സ് പുറത്ത്
Wednesday, May 7, 2025 4:15 PM IST
വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന സിനിമയുടെ ആദ്യ ഗ്ലിംപ്സ് എത്തി. നായകനായ സന്ദീപ് കിഷന്റെ പിറന്നാളിനോടനുബന്ധിച്ചാണ് സിനിമയുടെ ചിത്രീകരണ നിമിഷങ്ങൾ കോർത്തിണക്കിയ സ്പെഷൽ വീഡിയോ റിലീസ് ചെയ്തത്.
തന്റെ 24ാം വയസിലാണ് സംവിധായകനായുള്ള ജേസന്റെ അരങ്ങേറ്റം. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്ഷൻ ത്രില്ലറാകും ചിത്രം.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ., കോ ഡയറക്ടർ സഞ്ജീവ്, പബ്ലിസിറ്റി ഡിസൈൻ ട്യൂണി ജോൺ, വിഎഫ്എക്സ് ഹരിഹരസുതൻ, സ്റ്റിൽസ് അരുൺ പ്രസാദ് (മോഷൻ പോസ്റ്റർ), പിആർഒ ശബരി.