കഞ്ചാവായിരിക്കില്ല, കഞ്ചാവ് നമുക്കില്ല; റിഹേഴ്സലിലും ചിരിപ്പിക്കുന്ന മോഹൻലാൽ; വീഡിയോ
Sunday, May 25, 2025 1:37 PM IST
തുടരും സിനിമയിലെ മനോഹരമായ മറ്റൊരു ബിഹൈൻഡ് ദ സീൻ വീഡിയോയുമായി സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലും തോമസ് മാത്യുവും ഒന്നിച്ച് അഭിനയിക്കുന്ന രംഗത്തിന്റെ റിഹേഴ്സലും തുടർന്നുള്ള ഔട്ടുമാണ് കാണിക്കുന്നത്. അസാധ്യമായ അഭിനയ പാടവമാണ് റിഹേഴ്സലിൽ പോലും കാണാൻ സാധിക്കുന്നത്.
തോമസ് സിഗരറ്റ് വലിക്കുന്നതു കാണുന്ന മോഹൻലാലിന്റെ റിയാക്ഷനും തുടർന്നുളള സംഭവങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്. തിയറ്ററിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചൊരു രംഗം കൂടിയായിരുന്നു ഇത്.
അതേസമയം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഉടൻ തന്നെ ചിത്രം 250 കോടി കളക്ഷനിലേക്ക് എത്തിയേക്കും.