ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​ങ്ക​ളാ​ഴ്ച്ച കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ആ​ഗ​സ്റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷാ​ജി ന​ടേ​ശ​ൻ ബ​ഡ് സ്റ്റോ​റീ​സ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - കെ​റ്റി​നാ ജീ​ത്തു, മി​ഥു​ൻ ഏ​ബ്ര​ഹാം, സി​നി ഹോ​ളി​ക്സ്. സാ​ര​ഥി​ക​ളാ​യ ടോ​ൺ​സ​ൺ, സു​നി​ൽ രാ​മാ​ടി, പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

ഇ​ട​പ്പ​ള്ളി ത്രീ ​ഡോ​ട്ട്സ് സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ആ​രം​ഭം കു​റി​ച്ച​ത്. ന​ട​ൻ ജോ​ജു ജോ​ർ​ജ് ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

ആ​ദ്യ രം​ഗ​ത്തി​ൽ ഗോ​കു​ൽ (ആ​ട് ജീ​വി​തം ഫെ​യിം) അ​ഭി​ന​യി​ച്ചു. ബി​ജു മേ​നോ​നും ജോ​ജു ജോ​ർ​ജും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു ഈ ​ചി​ത്ര​ത്തി​ൽ. പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഏ​റെ കൗ​തു​ക​വും അം​ഗീ​കാ​ര​വു​മു​ള്ള ഈ ​അ​ഭി​നേ​താ​ക്ക​ളു​ടെ ആ​ദ്യ കോ​മ്പി​നേ​ഷ​ൻ എ​ന്ന സ​വി​ശേ​ഷ​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

ലെ​ന, നി​ര​ഞ്ജ​ന അ​നൂ​പ്, ഇ​ർ​ഷാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, മ​നോ​ജ് കെ.​യു. ലി​യോ​ണാ ലി​ഷോ​യ്, കി​ജ​ൻ രാ​ഘ​വ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഡി​നു തോ​മ​സ് ഈ ​ലാ​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ദാ​ശ എ​ന്ന ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​രു​ന്നു ഡി​നു തോ​മ​സ്.

സം​ഗീ​തം -വി​ഷ്ണു ശ്യാം. ഛാ​യാ​ഗ്ര​ഹ​ണം - സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ്- വി​നാ​യ​ക്. ക​ലാ​സം​വി​ധാ​നം. പ്ര​ശാ​ന്ത് മാ​ധ​വ്. മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്റ്റ്യും ഡി​സൈ​ൻ - ലി​ൻ​ഡ ജീ​ത്തു. സ്റ്റി​ൽ​സ് - സാ​ബി ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​റ​ഫാ​സ് അ​യൂ​ബ്.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - ഫ​ഹ​ദ് പേ​ഴും​മൂ​ട്, അ​നി​ൽ ജി. ​ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്. കൊ​ച്ചി​യി​ലും, വാ​ഗ​മ​ണ്ണി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.