സീ​രി​യ​ൽ ഷൂ​ട്ടിം​ഗി​നി​ടെ സാ​രിക്ക് തീ​പി​ടി​ച്ച​തി​ൽ നി​ന്നും പൊ​ള്ള​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട് ന​ടി ശ്രീ​യ ര​മേ​ഷ്. തെ​ലു​ങ്ക് സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​ടി ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

‘ഒ​രു ന​ടി​യു​ടെ അ​പ​ക​ട​ക​ര​മാ​യ ജീ​വി​തം, തി​ര​ശീ​ല​യ്ക്ക് പി​ന്നി​ൽ.’’ വീ​ഡി​യോ​യ്‌​ക്കൊ​പ്പം ശ്രീ​യ ര​മേ​ഷ് കു​റി​ച്ചു. ശ്രീ​യ​യു​ടെ സാ​രി​യു​ടെ തു​മ്പ​ത്ത് തീ ​പ​ട​രു​ന്ന​തും സാ​രി ഊ​രി​മാ​റ്റി പേ​ടി​ച്ച് നി​ല​വി​ളി​ക്കു​ന്ന​തും കാ​ണാം.



സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്തം​വി​ട്ടു നോ​ക്കി​നി​ൽ​ക്കെ മ​റ്റൊ​രു സ​ഹ​താ​രം ഒ​രു കാ​ർ​പ്പ​റ്റ് കൊ​ണ്ട് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. തീ ​അ​പ​ക​ടം, തെ​ലു​ങ്ക് സീ​രി​യ​ൽ എ​ന്നീ ഹാ​ഷ്ടാ​ഗു​ക​ളോ​ടെ​യാ​ണ് ശ്രീ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.