ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​യ ‘ന​രി​വേ​ട്ട’​യെ പ്ര​ശം​സി​ച്ച് മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍.

കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യം പ​റ​യു​ന്ന അ​തി മ​നോ​ഹ​ര​മാ​യ ഒ​രു ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് ന​രി​വേ​ട്ട​യെ​ന്നും എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യും കെ. ​സു​ധാ​ക​ര​ൻ വ​നം വ​കു​പ്പ് മ​ന്ത്രി​യും ആ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന മു​ത്ത​ങ്ങ ആ​ദി​വാ​സി സ​മ​ര​വും പോ​ലീ​സ് ന​ര​നാ​യാ​ട്ടും പു​തു ത​ല​മു​റ​യെ ഓ​ർ​മി​പ്പി​ക്കു​ന്നു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​യു​ന്നു.

‘‘ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി പ്രി​യ സു​ഹൃ​ത്തും ഇ​രി​ട്ടി സ്വ​ദേ​ശി​യു​മാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ സം​വി​ധാ​നം ചെ​യ്ത ന​രി​വേ​ട്ട എ​ന്ന സി​നി​മ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടു. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ഇ​രി​ട്ടി​ക്കാ​ര​ൻ ത​ന്നെ. യു​വ​ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ​നാ​യ എ​ഴു​ത്തു​കാ​ര​ൻ അ​ബി​ൻ ജോ​സ​ഫ്.

കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യം പ​റ​യു​ന്ന അ​തി മ​നോ​ഹ​ര​മാ​യ ഒ​രു ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് ന​രി​വേ​ട്ട. എ.​കെ. ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി​യും കെ. ​സു​ധാ​ക​ര​ൻ വ​നം വ​കു​പ്പ് മ​ന്ത്രി​യും ആ​യി​രു​ന്ന 2003 കാ​ല​ഘ​ട്ട​ത്തി​ൽ ന​ട​ന്ന മു​ത്ത​ങ്ങ ആ​ദി​വാ​സി സ​മ​ര​വും പോ​ലീ​സ് ന​ര​നാ​യാ​ട്ടും പു​തു ത​ല​മു​റ​യെ ഓ​ർ​മി​പ്പി​ക്കു​ന്നു ഈ ​സി​നി​മ.

അ​ന്ന​ത്തെ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും നി​സ​ഹാ​യ​രാ​യ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ത്തെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് കൃ​ത്യ​മാ​യി വ​ര​ച്ചു കാ​ണി​ക്കു​ന്നു.

ക​ഥ​യാ​വു​മ്പോ​ൾ സം​ഭ​വ​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം മാ​ത്ര​മ​ല്ല ഭാ​വ​ന​യും കേ​റി​വ​രും. അ​തും സി​നി​മ​യി​ൽ കാ​ണാ​നാ​വും. അ​തേ​സ​മ​യം മാ​വോ​യി​സ്റ്റ് ബ​ന്ധം ചു​മ​ത്തി ന​ട​ത്തു​ന്ന ആ​ദി​വാ​സി വേ​ട്ട​യെ​ക്കു​റി​ച്ചും പ്രേ​ക്ഷ​ക​രെ ഓ​ർ​മി​പ്പി​ക്കു​ന്നു. മു​ൻ​നി​ര താ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ട് മി​ക​ച്ച സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക്വാ​ളി​റ്റി​യി​ൽ ഇ​ത്ത​ര​മൊ​രു ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കു​ന്നു...​തീ​ർ​ച്ച​യാ​യും ഏ​വ​രും കാ​ണു​ക​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്യേ​ണ്ട സി​നി​മ​യാ​ണി​ത്.’’​പി.​ജ​യ​രാ​ജ​ന്‍റെ വാ​ക്കു​ക​ൾ