ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന തു​ട​രും ഒ​ടി​ടി റി​ലീ​സിം​ഗ് തി​യ്യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം മേ​യ് 30-ന് ​സ്ട്രീ​മിം​ഗ് തു​ട​ങ്ങും. ജി​യോ ഹോ​ട്ട് സ്റ്റാ​റി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സ്ട്രീ​മിം​ഗ്.

തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി ഒ​രു മാ​സം പി​ന്നി​ട്ട ശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ല്‍ എ​ത്തു​ന്ന​ത്. ഏ​പ്രി​ല്‍ 25-നാ​യി​രു​ന്നു ത​രു​ണ്‍ മൂ​ര്‍​ത്തി സം​വി​ധാ​നം ചെ​യ്ത ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. തി​യ​റ്റ​റു​ക​ളി​ൽ ആ​വേ​ശം വി​ത​ച്ചെ​ത്തി​യ ചി​ത്രം തെ​ല്ലൊ​ന്നു​മ​ല്ല ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന​ത്.



കെ.​ആ​ർ. സു​നി​ൽ ര​ചി​ച്ച ഈ ​ത്രി​ല്ല​ർ ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ത​രു​ൺ മൂ​ർ​ത്തി ആ​ണ്. ര​ജ​പു​ത്ര വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ എം. ​ര​ഞ്ജി​ത്ത് ആ​ണ് ഈ ​ഫാ​മി​ലി ത്രി​ല്ല​ർ ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ല്‍ നാ​യ​ക​നാ​യ തു​ട​രും 232.25 കോ​ടി ആ​ഗോ​ള​ത​ല​ത്തി​ല്‍ നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള ബോ​ക്സ് ഓ​ഫീ​സി​ല്‍ 100 കോ​ടി നേ​ടി​യ ആ​ദ്യ മ​ല​യാ​ള ചി​ത്ര​വു​മാ​ണ് തു​ട​രും.