രാ​ജ​ഗി​രി ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്നു ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യാ പ​ദ്ധ​തി​ക്ക് (വാ​ത്സ​ല്യം) തു​ട​ക്ക​മാ​യി.

14 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം മ​മ്മൂ​ട്ടി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് വ​ഴി നി​ർ​വ​ഹി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ 100 കു​ട്ടി​ക​ൾ​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും.



ഹൃ​ദ്‌​രോ​ഗി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് സ​ഹാ​യം ന​ൽ​കാ​ൻ 2022 മേ​യ് 25ന് ​ആ​രം​ഭി​ച്ച ‘ഹൃ​ദ്യം’ പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച​യാ​ണു ‘വാ​ത്സ​ല്യം’. പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ 0484-2377369, 95620 48414 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.