"ഗർഭിണി' രണ്ടാം ഷെഡ്യൂൾ തിരുവനന്തപുരത്ത്
Wednesday, May 28, 2025 4:14 PM IST
ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഒങ്കാറ എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ.ആർ. കഥയെഴുതി സംവിധാനം ചെയ്യുന്ന ഗർഭിണി- A PREGNANT WIDOW എന്ന ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു.
വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കേപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റ്റ്വിങ്കിൾ ജോബി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവൻകുട്ടി, സുനിൽ സുഖദ, തുഷാര പിള്ള, സന്തോഷ് കുറുപ്പ്, അഖില അനോകി, സജിലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.
വിനോയ് വിഷ്ണു വടക്കേപ്പാട്ട്, സൗമ്യ കെ. എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാംലാൽ പി. തോമസ് നിർവഹിക്കുന്നു. രാജേഷ് തില്ലങ്കേരി തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്- സുജിർബാബു, സുരേന്ദ്രൻ,സംഗീതം- സുധേന്ദുരാജ്, ഗാനരചന-ഡോക്ടർ സുകേഷ്, കവിത- ബിജു പ്രഹ്ലാദ്, കീർത്തനം- ഭാസ്കര ഗുപ്ത വടക്കേപ്പാട്, മേക്കപ്പ്-ജയൻ പൂങ്കുളം, കല- രതീഷ് വലിയകുളങ്ങര, അസോസിയേറ്റ് ഡയറക്ടർ- ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ കല്ലാർ, പ്രൊജക്റ്റ് കൺട്രോളർ- സജേഷ് രവി. സഹനിർമാണം- ക്രൗഡ് ക്ലാപ്സ്, പിആർഒ -എ.എസ്. ദിനേശ്.