എതിരില്ലാതെ കമൽഹാസൻ രാജ്യസഭയിലേക്ക്
Wednesday, June 11, 2025 11:29 AM IST
ഉലകനായകൻ കമൽഹാസൻ ഉൾപ്പെടെ തമിഴ്നാട്ടിൽനിന്ന് അഞ്ചുപേർ എതിരില്ലാതെ രാജ്യസഭയിലേക്ക്. ഭരണകക്ഷിയായ ഡിഎംകെയുടെ മൂന്നുപേരും ഇതിൽ ഉൾപ്പെടും.
മക്കൾ നീതി മയ്യം നേതാവുകൂടിയായ കമൽഹാസൻ, ഡിഎംകെ പ്രതിനിധികളായ പി. വിൽസൺ, എസ്.ആർ. ശിവലിംഗം, രാജാത്തി, എഡിഎംകെ പ്രതിനിധികളായ ഇൻബാദുരൈ, എം. ധനപാൽ എന്നിവരുടെ പത്രികയാണു സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്വീകരിച്ചത്.
ഏഴ് സ്വതന്ത്രസ്ഥാനാർഥികളുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ധാരണയനുസരിച്ചാണ് ഡിഎംകെ സഖ്യകക്ഷിയായ മക്കൾ നീതി മയ്യത്തിനു രാജ്യസഭാ സീറ്റ് ലഭിക്കുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്കുവേണ്ടി കമൽഹാസൻ പ്രചാരണം നടത്തിയിരുന്നു. എംഡിഎംകെ നേതാവ് വൈക്കോ, പിഎംകെയുടെ അൻപുമണി രാംദോസ് തുടങ്ങി ആറ് നേതാക്കളുടെ കാലാവധിയാണ് ഈ മാസം 24 ന് അവസാനിക്കുന്നത്.