മമ്മൂട്ടിയുടെ ഭാര്യപിതാവ് അന്തരിച്ചു
Wednesday, June 11, 2025 12:43 PM IST
മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ ഒൻപതോടെയായിരുന്നു അന്ത്യം. മുൻ സിഐടിയു വിഭാഗം മലഞ്ചരക്ക് കൺവീനറും മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു.
പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം.
ഖബറടക്കം ബുധനാഴ്ച രാത്രി എട്ടിന് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ മകനാണ്. മാതാവ്: പരേതയായ ആമിന.
ഭാര്യ:പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മൂട്ടി (പി.ഐ. മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.