നവ്യ നായർ ആശുപത്രിയിൽ; ചിത്രം പങ്കുവച്ച് നിത്യ ദാസ്
Monday, May 29, 2023 10:15 AM IST
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്നു നടി നവ്യ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ അസ്വസ്ഥതകളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
നടിയെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാൻ സുഹൃത്തായ നടി നിത്യ ദാസ് എത്തിയിരുന്നു. പുതിയ ചിത്രമായ ‘ജാനകി ജാനേ’യുടെ പ്രെമോഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ നേരിട്ടെത്തി താരം പ്രേക്ഷകരുമായി സംവദിക്കുന്നുണ്ടായിരുന്നു.
സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് നവ്യയ്ക്ക് അപ്രതീക്ഷിതമായി ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ സുൽത്താൻ ബത്തേരിയിൽ എത്തില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ നടി അറിയിക്കുകയും ചെയ്തു.
അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേയിൽ നവ്യ നായരും സൈജു കുറുപ്പുമാണ് പ്രധാന വേഷത്തിലെത്തുന്നത്.