മ​മ്മൂ​ട്ടി പ​ന്ത് ത​ട്ടി "ആ​ട്ട​ക്ക​ള' തു​ട​ങ്ങി
Tuesday, May 30, 2023 7:55 PM IST
കൊ​ച്ചി: ഗോ​ത്ര​വ​ർ​ഗ സ​മൂ​ഹ​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും ഇ​വ​ർ​ക്കി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള "ആ​ട്ട​ക്ക​ള' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യാ​ണ് ഏ​ലൂ​ർ ഗ്രൗ​ണ്ടി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ സി.​കെ.​വി​നീ​ത്, റി​നോ ആ​ന്‍റോ, മു​ഹ​മ്മ​ദ്‌ റാ​ഫി, അ​ന​സ് എ​ട​ത്തൊ​ടി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന 13 th ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ​യാ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഫു​ട്ബോ​ൾ പ​രി​ശീ​ല​നം സാ​ധ്യ​മാ​ക്കു​ന്ന​ത്.

ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക തു​ട​ക്ക​വും മ​മ്മൂ​ട്ടി നി​ർ​വ​ഹി​ച്ചു. വി​നീ​ഷ്, സ​തീ​ഷ്, ചി​ഞ്ജി​ത് എ​ന്നീ കു​ട്ടി​ത്താ​ര​ങ്ങ​ൾ താ​ര​രാ​ജാ​വി​ൽ നി​ന്ന് ഫു​ട്ബോ​ൾ ഏ​റ്റു​വാ​ങ്ങി.

13 th ഫൗ​ണ്ടേ​ഷ​നും മ​മ്മൂ​ട്ടി​യു​ടെ കെ​യ​ർ ആ​ന്‍റ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് F13 അ​ക്കാ​ദ​മി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ട്ട​ക്ക​ള പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​രാ​ജ്കു​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.