പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു
Wednesday, May 31, 2023 10:48 AM IST
മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി (67) അന്തരിച്ചു. പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്കായി ചൊവ്വാഴ്ച രാവിലെ പാലക്കാട്ടേക്ക് പോകുന്നതിനിടെ ബസിൽവെച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. പേഴ്സിലുണ്ടായിരുന്ന വിലാസം ഉപയോഗിച്ച് ബസ് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, തമാശ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു. സ്റ്റോറി ടെല്ലർ എന്ന വെബ്സീരിസിൽ അഭിനയിച്ചിട്ടുണ്ട്.
കലൂർ മാതൃഭൂമിക്കുസമീപം സൗഹൃദം ലെയ്നിലാണ് താമസം. നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിലുള്ള മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
മക്കൾ: സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിർ, സനു താഹിർ.