മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും ചി​ല​പ്പോ​ൾ പ്ര​ശ്ന​ക്കാ​ർ: മം​മ്ത
Wednesday, May 31, 2023 1:22 PM IST
മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും ചി​ല​പ്പോ​ള്‍ സി​നി​മ​യി​ല്‍ പ്ര​ശ്നം സൃ​ഷ്ടി​ക്കാ​റു​ണ്ടെ​ന്ന് ന​ടി മം​മ്ത മോ​ഹ​ന്‍​ദാ​സ്. വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ലൈ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​ബാ​യി​യി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ

ല​ഹ​രി മാ​ത്ര​മ​ല്ല സെ​റ്റി​ലെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണം. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റു​ചി​ല കാ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ അ​ഭി​ന​യ​ത്തെ ബാ​ധി​ക്കാം. മി​ക്ക​വ​രും പ്ര​ഫ​ഷ​ന​ല്‍ ആ​യ​തി​നാ​ല്‍ അ​വ​രി​ല്‍ നി​ന്ന് മി​ക​ച്ച പ്ര​ക​ട​നം ല​ഭി​ക്കാ​ന്‍ പ​ല​പ്പോ​ഴും റീ ​ടേ​ക്കു​ക​ള്‍ എ​ടു​ക്കേ​ണ്ടി വ​രു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​ര്‍​ക്ക് പ​ര​മാ​വ​ധി പി​ന്തു​ണ ന​ല്‍​കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്.

സി​നി​മ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്. ഒ​രു സി​നി​മ​യും ഒ​രു സീ​നും ടീം ​വ​ര്‍​ക്കി​ല്ലാ​തെ സാ​ധി​ക്കി​ല്ല. സ്റ്റേ​ജി​ലെ മോ​ണോ ആ​ക്ട് അ​ല്ല സി​നി​മ. ചി​ത്രീ​ക​ര​ണ​സ​മ​യ​ത്ത് മി​ക്ക ദി​വ​സ​ങ്ങ​ളും ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണ്. ല​ഹ​രി എ​ന്ന​ത് ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്- മം​മ്ത പ​റ​യു​ന്നു.

ന​ടി പ്രി​യ വാ​ര്യ​രും ഈ ​വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന താ​ര​ങ്ങ​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കാ​റി​ല്ല. ഉ​റ​ക്ക​മി​ല്ലാ​യ്മ, ഭ​ക്ഷ​ണ കാ​ര്യം ഇ​തൊ​ക്കെ​യാ​ണ് പ​ല​രെ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. സ​ഹ ന​ടീ​ന​ട​ന്മാ​രു​ടെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​റി​യാ​ന്‍ ശ്ര​മി​ക്കാ​റി​ല്ല. പ്രി​യ വാ​ര്യ​ർ പ​റ​ഞ്ഞു.

എ​സ്. സു​രേ​ഷ്ബാ​ബു​വി​ന്‍റെ ര​ച​ന​യി​ല്‍ വി.​കെ. പ്ര​കാ​ശ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ലൈ​വ്. സി​നി​മ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ലെ​ത്തു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സാ​ധാ​ര​ണ​ക്കാ​രെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.