82-ാം വ​യ​സി​ൽ അ​ച്ഛ​നാ​കാ​നൊ​രു​ങ്ങി ആ​ൽ പാ​ച്ചീ​നോ; 29 കാ​രി​യാ​യ കാ​മു​കി എ​ട്ടു​മാ​സം ഗ​ർ​ഭി​ണി
Wednesday, May 31, 2023 3:10 PM IST
എ​ൺ​പ​ത്തി​ര​ണ്ടാം വ​യ​സ്സി​ൽ അ​ച്ഛ​നാ​കാ​നൊ​രു​ങ്ങി പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ന​ട​ൻ ആ​ൽ പ​ച്ചീ​നോ. ന​ട​ന്‍റെ കാ​മു​കി​യാ​യ മൂ​ർ അ​ൽ​ഫ​ലാ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നാ​ണ് ഹോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

29 കാ​രി​യാ​യ മൂ​ർ അ​ൽ​ഫ​ലും 82കാ​ര​നാ​യ ആ​ൽ പാ​ച്ചി​നോ​യും 2020 മു​ത​ലാ​ണ് ഡേ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. നൂ​ർ അ​ൽ​ഫ​ലാ​യി​ൽ പ​ച്ചീ​നോ​യ്ക്കു​ണ്ടാ​കു​ന്ന ആ​ദ്യ​ത്തെ കു​ഞ്ഞാ​ണി​ത്.



മു​ൻ ബ​ന്ധ​ങ്ങ​ളി​ൽ മൂ​ന്ന് മ​ക്ക​ളു​ടെ പി​താ​വാ​ണ് അ​ൽ പ​ച്ചീ​നോ. ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ന്‍റ​ൺ, ഒ​ലീ​വി​യ, ജൂ​ലി മേ​രി എ​ന്നി​വ​രാ​ണ് അ​ൽ പ​ച്ചീ​നോ​യു​ടെ മ​ക്ക​ൾ.

ആ​ദ്യ കാ​മു​കി​യാ​യ ജാ​ൻ ടാ​റ​ന്‍റി​ൽ 1989-ൽ ​ജ​നി​ച്ച കു​ഞ്ഞാ​ണ് ജൂ​ലി മേ​രി. തു​ട​ർ​ന്ന് പ​ങ്കാ​ളി​യാ​യ ബെ​വേ​ർ​ളി ഡി ​എ​യ്ഞ്ച​ലോ​യി​ൽ ഉ​ണ്ടാ​യ ഇ​ര​ട്ട​കു​ട്ടി​ക​ളാ​ണ് ആ​ന്‍റ​ണ്‍, ഒ​ലീ​വി​യ എ​ന്നി​വ​ർ. ഇ​വ​ര്‍​ക്ക് 22 വ​യ​സു​ണ്ട്. 2001ലാ​ണ് ഇ​വ​രു​ടെ ജ​ന​നം.

പ്രാ​യം കൂ​ടി​യ പു​രു​ഷ​ന്മാ​രു​മാ​യി ഡേ​റ്റിം​ഗ് ന​ട​ത്തി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ വ്യ​ക്തി​യാ​ണ് നൂ​ര്‍ അ​ല്‍​ഫ​ലാ. 22 ാം വ​യ​സി​ല്‍ നൂ​റി​ന്‍റെ കാ​മു​ക​ന്‍ എ​ഴു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ മി​ക് ജാ​ഗ​റാ​യി​രു​ന്നു. പി​ന്നീ​ട് നി​ക്കോ​ളാ​സ് ബെ​ർ​ഗ്രു​വെ​നു​മാ​യും നൂ​ര്‍ ഡേ​റ്റിം​ഗി​ലാ​യി​രു​ന്നു. കോ​ടീ​ശ്വ​ര​നാ​യ ഇ​യാ​ള്‍​ക്ക് 60 വ​യ​സാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.