മീര ജാസ്മിന്റെ തെലുങ്ക് ചിത്രം "വിമാനം'; ട്രെയിലർ
Friday, June 2, 2023 11:03 AM IST
ശിവ പ്രസാദ് യനല സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം വിമാനം ട്രെയിലർ റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റർ ധ്രുവനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. അനസൂയ ഭരദ്വാജ്, മീര ജാസ്മിൻ, രാഹുൽ രാമകൃഷ്ണ, മൊട്ടരാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
സംഗീതം ചരൺ അർജുൻ. തമിഴിലും ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് നിർമിക്കുന്നു. വിവേക് കലേപുവാണ് ഛായാഗ്രഹണം. ചിത്രം ജൂൺ ഒൻപതിന് തിയറ്ററുകളിലെത്തും.