ജെ. ഫ്രാൻസിസ് ഒരുക്കുന്ന ചിത്രം; അഴക് മച്ചാൻ പ്രദർശത്തിനൊരുങ്ങുന്നു
Friday, June 2, 2023 11:45 AM IST
നവാഗതനായ ജെ. ഫ്രാൻസിസ് സംവിധാനം ചെയ്യുന്ന അഴക് മച്ചാൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ജൂൺ ഒൻപതിന് ചിത്രം പ്രദർശനത്തിനെത്തും.
നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. ഒരു കർഷകഗ്രാമത്തിൽ നടക്കുന്ന മരണമാണ് ചിത്രത്തിന്റെ പ്രമേയം.
എസ്.ആർ. സുസ്മിതൻ, റോയ് കൊട്ടാരം, ഷാജുമോൻ, കൊല്ലം ശർമ്മ, കൊല്ലം സിറാജ്, അഞ്ചൽ മധു, ആൻസി വർഗീസ്, ജീവ നമ്പ്യാർ, അനു തോമസ് എന്നിവരാണ് പ്രധാന താരങ്ങൾ. തിരക്കഥ - ജെ.ഫ്രാൻസിസ്. സംഭാഷണം - ഷിബു കല്ലിടാന്തി.