സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; ഡിനോ ഡെന്നീസിന്റെ ബസൂക്ക ഫസ്റ്റ്ലുക്ക്
Saturday, June 3, 2023 9:27 AM IST
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. സ്റ്റെലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പോണി ടെയ്ൽ സ്റ്റെലിൽ മുടി കെട്ടി കൂളിംഗ് ഗ്ലാസ് വച്ച് വൻ ഗെറ്റിപ്പിലെത്തിയിരിക്കുന്ന പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ബസൂക്കയുടെ തിരക്കഥ ഒരുക്കുന്നതും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് ഒരുക്കുന്നത്.
മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ട് ഉണ്ട്. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാപിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം. മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം നിമേഷ് രവി. എഡിറ്റിംഗ് നിഷാദ് യൂസഫ്. കലാസംവിധാനം അനിസ് നാടോടി. കോസ്റ്റ്യൂം- സമീറ സനീഷ്. മേക്കപ്പ് ജിതേഷ് പൊയ്യ. ചീഫ് അസേസിയേറ്റ് ഡയറക്ടർ സുജിത് സുരേഷ്. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു.ജെ.