ഷൈൻ ടോം ചാക്കോയുടെ ചാട്ടുളി; ഫസ്റ്റ് ലുക്ക് പോസ്റ്റർ
Saturday, June 3, 2023 4:09 PM IST
ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചാട്ടുളി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിക്കി. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് അട്ടപ്പാടിയില്‍ പൂര്‍ത്തിയായി.
ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. ഗാനരചന എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ആന്റണി പോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളര് ഷാജി പട്ടിക്കര. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അജു വി.എസ്.
അപ്പുണ്ണി സാജനാണ് ചിത്രത്തിന്റെ കലാസംവിധാനം. മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍. വസ്ത്രാലങ്കാരം രാധാകൃഷ്ണൻ മങ്ങാട്. അസോസിയേറ്റ് ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ. അസിസ്റ്റന്റ് ഡയറക്ടേഴ്സ് കൃഷ്ണകുമാര്‍ ഭട്ട്, നൗഫല്‍ ഷാജ് ഉമ്മര്‍, ഡോ. രജിത്കുമാര്‍.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബാബുരാജ് മനിശേരി, ജബ്ബാര്‍ മതിലകം. ലൊക്കേഷൻ മാനേജര്‍ പ്രസാദ് ശ്രീകൃഷ്ണപുരം. സംഘട്ടനം ബ്രൂസ്ലി രാജേഷ്, പ്രദീപ് ദിനേശ്. സ്റ്റില്‍സ് അനില്‍ പേരാമ്പ്ര. പരസ്യകല ആന്റണി സ്റ്റീഫൻ. പിആര്‍ഒ എ.എസ്. ദിനേശ്.