സുചിത്രയ്ക്ക് സ്നേഹവും പ്രാർഥനകളും; ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
Sunday, June 4, 2023 10:10 AM IST
ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. പിറന്നാൾ ആശംസകൾ പ്രിയ സുചി. ഒരുപാട് സ്നേഹവും പ്രാർഥനകളും നേരുന്നതിനൊപ്പം നല്ലൊരു വർഷമായിരിക്കട്ടെ എന്നും ആശംസിക്കുന്നു, എന്നാണ് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്.
ജപ്പാനിലെ യാത്രയ്ക്കിടെ പകർത്തിയ ചിത്രമാണ് താരം ആശംസകൾക്കൊപ്പം പങ്കുവച്ചത്. കഴിഞ്ഞ മാസം ഇരുവരുടെയും വിവാഹവാർഷികം ജപ്പാനിൽ വച്ചാണ് ആഘോഷിച്ചത്.

1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.