അഭിനയത്തിന്‍റെ ത്രില്ലിൽ ഒരു അമേരിക്കക്കാരി
Sunday, December 30, 2018 1:47 AM IST
കെ.​ എ​ൽ 10 പ​ത്ത്, ഡാ​ർ​വി​ന്‍റെ പ​രി​ണാ​മം, സിഐഎ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ നാ​യി​ക​നി​ര​യി​ൽ ശ്ര​ദ്ധേ​യയാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യാ​ണ് ചാ​ന്ദി​നി ശ്രീ​ധ​ര​ൻ. നാ​ട്ടി​ൻപു​റ​ത്തി​ന്‍റെ ലാ​ളിത്യം ത​ന്‍റെ അ​ഭി​ന​യ​ത്തി​ലും ആ​കാ​ര​ത്തി​ലും കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞതാ​ണ് ഈ ​നാ​യി​ക​യു​ടെ നേട്ടം. ഇ​പ്പോ​ൾ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി അ​ള്ള് രാ​മേ​ന്ദ്ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ചാ​ന്ദി​നി. “നി​റം പോ​ലു​ള്ള സി​നി​മ​ക​ൾ ക​ണ്ട് ഞാൻ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ആ​രാ​ധി​ക ആ​യ​താ​ണ്. ഒ​പ്പം അ​ഭി​ന​യി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​തി​ന് അ​വ​സ​രം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്” ചാ​ന്ദി​നി തുടരു​ന്നു...

കെ.​എ​ൽ 10 പ​ത്തി​ലൂ​ടെയാണല്ലോ മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള സി​നി​മാ സ​ഞ്ചാ​രം?

ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചാ​ണ് ക​രി​യ​ർ തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് തെ​ലു​ങ്കി​ൽ ഒ​രു ചി​ത്രം ചെ​യ്തു. അ​തി​നു ശേ​ഷ​മാ​ണ് കെ.​എ​ൽ 10 പ​ത്തി​ലേ​ക്കു എ​ത്തു​ന്ന​ത്. ത​മി​ഴ് സി​നി​മ ക​ണ്ടി​ട്ടാ​ണ് കെ.​എ​ൽ 10 പ​ത്തി​ലേ​ക്കും ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ​ത്തി​ലേ​ക്കും വി​ളി​ക്കു​ന്ന​ത്. അ​വി​ടെ നി​ന്നും സിഐഎ​യി​ലേ​ക്കും ഇ​പ്പോ​ൾ അ​ള്ള് രാ​മേ​ന്ദ്ര​നി​ലേക്കും എ​ത്തി. ഇ​തു​വ​രെ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ നോ​ക്കു​ന്പോ​ൾ ഓ​രോ ചി​ത്ര​ത്തി​ലും വ​ള​രെ വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ള്ള് രാ​മേ​ന്ദ്ര​നി​ലും ഇതുപോലെ തന്നെ. സാ​രി​യൊ​ക്കെ​യു​ട​ത്ത് സിന്ദൂര​മ​ണി​ഞ്ഞെ​ത്തു​ന്ന ത​നി നാ​ട​ൻ ക​ഥാ​പാ​ത്ര​മാ​ണെനിക്ക്. ഈ ​ചി​ത്ര​ത്തി​ലെ ചാ​ക്കോച്ച​ന്‍റെ ഭാ​ര്യ​യാ​യി എ​ത്തു​ന്ന വി​ജി എനിക്കും വ​ള​രെ പ്ര​തീ​ക്ഷ​യു​ള്ളൊ​രു ക​ഥാ​പാ​ത്ര​മാ​ണ്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​കും പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്‍റെ മു​ഖം കൂ​ടു​ത​ൽ പ​രി​ചി​ത​മാ​കു​ന്ന​ത്.

എ​ങ്ങ​നെ​യാ​യി​രു​ന്നു ത​മി​ഴ് സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​യു​ള്ള തു​ട​ക്കം?

ടി​വി​യി​ൽ എ​ന്‍റെ ഒ​രു ഷോ ​ക​ണ്ടി​ട്ടാ​ണ് ത​മി​ഴ് ചി​ത്ര​ത്തി​ലേ​ക്കു സം​വി​ധാ​യ​ക​ൻ വി​ളി​ക്കു​ന്ന​ത്. ചെ​റു​പ്പം മു​ത​ൽ നൃ​ത്ത​വും പാ​ട്ടും എ​നി​ക്കു വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു. യുഎ​സി​ലാ​ണ് ഞ​ങ്ങ​ൾ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​ത്. അവിടെ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളും ചെ​യ്തി​രു​ന്നു. ശാ​സ്ത്രീ​യ നൃ​ത്തവും പ​ഠി​ച്ചി​ട്ടു​ണ്ട്. പാ​ട്ടും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. തുടർന്നാണ് അ​ഭി​ന​യ​ത്തി​ൽ താൽപ​ര്യം ഉ​ണ്ടാ​കു​ന്ന​തും സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​തും.

മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര യു​വ​നാ​യ​കന്മാ​ർ​ക്കൊ​പ്പ​മാ​ണ​ല്ലോ തു​ട​ക്കം. ആ ​യാ​ത്ര എ​ങ്ങ​നെ ആ​സ്വ​ദി​ക്കു​ന്നു?

ഉ​ണ്ണി മു​കു​ന്ദ​ൻ, പൃ​ഥ്വി​രാ​ജ്, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എന്നീ മൂ​ന്നു​പേ​രും വ​ള​രെ വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ ശൈ​ലി​യു​ള്ള​വ​രാ​ണ്. ചാ​ക്കോ​ച്ച​ൻ അ​തി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്തം. ഉ​ണ്ണി മു​കു​ന്ദ​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ ഞാ​നും എ​ന്‍റെ അ​നി​യ​നും എ​ന്ന​പോ​ലെ ത​മ്മി​ല​ടി​കൂ​ടു​ക​യാ​യി​രു​ന്നു കൂ​ടു​ത​ൽ സ​മ​യ​വും. ഡാ​ർ​വി​നി​ൽ എ​ത്തു​ന്പോ​ൾ പൃ​ഥ്വി​രാ​ജ് എ​ന്ന താ​ര​ത്തി​നൊ​പ്പമാണല്ലോ എ​ന്ന പേ​ടി​യു​ണ്ടാ​യി​രു​ന്നു ആ​ദ്യം. പ​ക്ഷേ, കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രെ മാ​ക്സി​മം കം​ഫ​ർ​ട്ട​ബിളാക്കി കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹം വ​ള​രെ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഭാ​ര്യാഭ​ർ​ത്താ​ക്കന്മാരാ​യി അ​ഭി​ന​യി​ക്കു​ന്പോ​ഴു​ള്ള കെമി​സ്ട്രി വ​ർ​ക്കൗ​ട്ട് ചെ​യ്യു​ന്ന​തി​ൽ അ​ദ്ദേ​ഹം ന​ല്ല സ​പ്പോ​ർ​ട്ട് നൽകി. സിഐഎ​യിലെത്തുന്പോഴാകട്ടെ ദു​ൽ​ഖ​ർ എ​ല്ലാ​വ​രോ​ടും വ​ള​രെ സ്വീ​റ്റാ​യി പെ​രു​മാ​റു​ന്ന ആ​ളാ​ണെന്നു മനസിലായി. കൂ​ടെ അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​ല്ല റാ​പ്പോ ആ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ. ഇപ്പോൾ ചാ​ക്കോ​ച്ച​നൊ​പ്പം അ​ള്ള് രാ​മേ​ന്ദ്ര​നി​ലും ഏ​റെ സന്തോഷ​ത്തോ​ടെ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു.

കു​ടും​ബ വി​ശേ​ഷ​വും പ​ഠ​ന കാ​ര്യ​ങ്ങ​ളും?

അ​ച്ഛ​ൻ അ​മേ​രി​ക്ക​യി​ൽ കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​റാ​ണ്. എ​ന്‍റെ ഏ​ഴു വ​യ​സു​മു​ത​ൽ ഞ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ സെ​റ്റി​ലാ​യ​താ​ണ്. ഞാ​നും സ​ഹോ​ദ​ര​ൻ ഗോ​പാ​ലും മ​ല​യാ​ളം പ​ഠി​ക്ക​ണ​മെ​ന്ന് അ​ച്ഛ​നും അ​മ്മ​യ്ക്കും നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ബാ​ച്ച്ല​ർ ഓ​ഫ് സൈ​ക്കോ​ള​ജി​യും ബാ​ച്ച്ല​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നും പ​ഠി​ക്കു​ന്നുണ്ട്.

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം വ​ന്ന​പ്പോ​ൾ വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ?

ഞാ​ൻ നൃ​ത്തം ചെ​യ്യു​ന്ന​തും പാ​ട്ടു പാ​ടു​ന്ന​തുമൊക്കെ വീ​ട്ടു​കാ​ർ​ക്കു വ​ള​രെ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​ണ്. ആ​ദ്യ സി​നി​മ വ​ന്ന​പ്പോ​ൾ ‘ഈ ​അ​വ​സ​രം എ​ല്ലാ​വ​ർ​ക്കും കി​ട്ട​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ട് സി​നി​മ ചെ​യ്യ​ണം’ ​എന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. ഞാ​ൻ അ​ഭി​ന​യി​ച്ച സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​ന്നേ​ക്കാ​ൾ എ​ക്സൈ​റ്റ്മെ​ന്‍റ് അ​വ​ർ​ക്കാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.