പ്രോജക്ട്/പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി മാത്സ് പരീക്ഷയുടെ പ്രോജക്ട് & പ്രാക്ടിക്കൽ 28ന് രാവിലെ 10 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിദ്യാർഥികൾ പ്രോജക്ട് റിപ്പോർട്ടും ഹാൾടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 അഡ്മിഷൻ) പരീക്ഷയുടെ കന്പ്യൂട്ടർ പ്രാക്ടിക്കൽ 28 മുതൽ വിവിധ കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎ (വോക്കൽ/മ്യൂസിക്), ബിപിഎ മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബിപിഎ ഡാൻസ് ഡിഗ്രി കോഴ്സുകളുടെ പ്രാക്ടിക്കൽ 2024 ജൂണ്‍ 10 മുതൽ ആരംഭിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ ബിഎ/ബിഎസ്സി/ ബികോം/ ബിപിഎ / ബിഎസ്ഡബ്ല്യൂ/ബിവോക്/ബിഎംഎസ് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 23 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. മൂന്ന് സെക്ഷനിൽ ഹാജരാകണം.