ബ്ലോക്ക്ചെയിൻ പരിശീലനകേന്ദ്രങ്ങൾ തുടങ്ങുന്നു
കൊച്ചി: യുഎസിലെ ദെലാവാരെ ആസ്ഥാനമായ യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി കെനിയയിലെ ക്വാകൂ അക്കാദമിയുമായി ചേർന്നു സംസ്ഥാനത്തുടനീളം ബ്ലോക്ക്ചെയിൻ ടെക്നോളജി പരിശീലന കേന്ദ്രങ്ങൾ തുടങ്ങും.
തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയം, കൊല്ലത്തെ യൂനസ് കോളജ്, തൊടുപുഴ അൽഅസർ എഡ്യൂക്കേഷൻ ഗ്രൂപ്പ്, എറണാകുളത്തെ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലാണ് ഇതിന്റെ തുടക്കം.
ആഗോളതലത്തിൽ തന്നെ വ്യവസായസേവനമേഖലകളിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിക്കാൻ ഇപ്പോൾ തന്നെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയ്ക്കു സാധിച്ചിട്ടുണ്ടെന്നു യൂറോപ്പ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. ആന്റണി സെയിന്റ്, സ്ഥാപക വൈസ് ചാൻസലർ ഡോ. സിദ്ധിഖ് എ. മുഹമ്മദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.