University News
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ പ്രൈവറ്റ് രജിസ്ട്രേഷന്‍(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019, 2018, 2017 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് ഒന്പതു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

ബിഎ അദാലത്ത് സ്പെഷല്‍ മെഴ്സി ചാന്‍സ് ആനുവല്‍ സ്കീം പാര്‍ട്ട് മൂന്ന് സബ്സിഡിയറി(പ്രാക്ടിക്കല്‍) പരീക്ഷയുടെ(നവംബര്‍ 2022) ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എംഎസ് സി ഡാറ്റാ അനലിറ്റിക്സ്(2022 അഡ്മിഷന്‍ റഗുലര്‍ നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍മയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് 10വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് (2022 അഡ്മിഷന്‍ റഗുലര്‍, 2021, 2020, 2019 അഡ്മിഷന്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് 10 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

വൈവ

ആറാം സെമസ്റ്റര്‍ ബിഎ ഫിലോസഫി സിബിസിഎസ് (2021 അഡ്മിഷന്‍ റഗുലര്‍, 20172020 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി മാര്‍ച്ച് 2024) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകള്‍ 30ന് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ ബിഎസ് സി ഫുഡ് സയന്‍സ് ആൻഡ് ക്വാളിറ്റി കണ്‍ട്രോള്‍ സിബിസിഎസ്(2021 അഡ്മിഷന്‍ റഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷന്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 29 മുതല്‍ കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ആറാം സെമസ്റ്റര്‍ ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ് മോഡല്‍ മൂന്ന് സിബിസിഎസ്(പുതിയ സ്കീം2021 അഡ്മിഷന്‍ റഗുലര്‍, 2027, 2018, 2019, 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
More News