University News
കാറ്റ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അഞ്ചിന് അവസാനിക്കും
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റര്‍ സ്‌കൂള്‍ സെന്ററുകളിലും എംഎ, എംഎസ് സി, എംടിടിഎം, എല്‍എല്‍എം എംഎഡ്, എംപിഇഎസ്, എംബിഎ പ്രോഗ്രാമുകളില്‍ 2024 വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അഞ്ചിന് അവസാനിക്കും.
പ്രോഗ്രാമുകള്‍, യോഗ്യത, പ്രവേശന നടപടികള്‍, സീറ്റുകളുടെ എണ്ണം, പരീക്ഷാ ഷെഡ്യൂള്‍ തുടങ്ങിയ വിവരങ്ങള്‍ https://cat.mgu.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാന സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എംഎഡ് പ്രോഗ്രാമിന് യോഗ്യതാ പരീക്ഷയുടെ അവസാന രണ്ടു സെമസ്റ്ററുകളിലെ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അതത് പഠന വകുപ്പുകള്‍ പ്രവേശനത്തിനായി നിഷ്‌കര്‍ഷിക്കുന്ന തീയതിക്കുള്ളില്‍ അക്ഷേകള്‍ നിശ്ചിത യോഗ്യത നേടിയിരിക്കണം.

എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകളിലേയ്ക്ക് https://cat.mgu.ac.in/ എന്ന വെബ്‌സൈറ്റ് വഴിയും എംബിഎയ്ക്ക് https://admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. പ്രവേശന പരീക്ഷ 17,18 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും.എംബിഎ പ്രോഗ്രാമിന് സര്‍വകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നതല്ല.

ഫോണ്‍: 0481 2733595, ഇമെയില്‍: [email protected] എംബിഎ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങള്‍ 0481 2733367 എന്ന ഫോണ്‍ നമ്പറിലും[email protected] എന്ന ഇമെയിലിലും ലഭിക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2021 അഡ്മിഷന്‍ റെഗുലര്‍, 2028, 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി), നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി 2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2015 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്) നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 14 വരെ അപേക്ഷിക്കാം.