കോവിഡ് വ്യാപനം: കണ്ടെയ്ൻമെന്റ് സോണിലായ കോളജുകളിലെ പിജി, ബിഎഡ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണിലായ കോളജുകളിലെ പിജി, ബിഎഡ് പരീക്ഷ കേന്ദ്രങ്ങൾ മാറ്റി പുനക്രമീകരിച്ചു. ഇന്നും 27നും നടത്താനിരിക്കുന്ന പരീക്ഷകൾക്കുള്ള കേന്ദ്രങ്ങളാണു മാറ്റിയത്.
പത്തനംതിട്ട ജില്ലയിൽ പ്രത്യേക പരീക്ഷ കേന്ദ്രത്തിന് അപേക്ഷിച്ച ബിഎഡ് വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം.
ഇടത്തല അൽ അമീൻ കോളജ് പരീക്ഷാകേന്ദ്രമായവർ കളമശേരി സെന്റ് പോൾസ് കോളജിലും ഇടത്തല എം.ഇ.എസ്. ട്രെയിനിങ് കോളജിലെ വിദ്യാർഥികൾ തൃക്കാക്കര ഹിൽവാലി ട്രെയിനിംഗ് കോളജിലും മന്നം എച്ച്ഡിപിവൈ കോളജ് ഓഫ് എജ്യുക്കേഷനിലെ വിദ്യാർഥികൾ അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈഇഎം സ്കൂളിലും പരീക്ഷയെഴുതണം.
തിരുവല്ല സെന്റ് മേരീസ് ട്രെയിനിംഗ് കോളജിലെ വിദ്യാർഥികൾ ചെങ്ങന്നൂർ മാർ സെവേറിയോസ് കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലും തിരുവല്ല ടൈറ്റസ് സെക്കൻഡ് ട്രെയിനിംഗ് കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും തിരുവല്ല മാർതോമ കോളജിലെ വിദ്യാർഥികൾ കോഴഞ്ചേരി സെന്റ് തോമസ് കോളജിലും പരീക്ഷയെഴുതണം.
തിരുവല്ല പാലിയേക്കര സെന്റ് മേരീസ് കോളജിലെ വിദ്യാർഥികൾ പരുമല മാർ ഗ്രിഗോറിയസ് കോളജിലും ഇടത്തല എംഇഎസ് കോളജിലെ വിദ്യാർഥികൾ കളമശേരി സെന്റ് പോൾസ് കോളജിലും പരീക്ഷയെഴുതണം. കണ്ടെയിൻമെന്റ് സോണിലായതുമൂലം ഏതെങ്കിലും വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ സാധിക്കാതെ വന്നാൽ മറ്റൊരു അവസരം നൽകുമെന്ന് പരീക്ഷാകണ്‍ട്രോളർ അറിയിച്ചു.