മൂന്നാം സെമസ്റ്റർ എംഎഡ്(2022 അഡ്മിഷൻ റഗുലർ, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി ജനുവരി 2024) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഏപ്രിൽ ഒന്നു മുതൽ അഞ്ചു വരെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തീസീസിന്റെ രണ്ടു കോപ്പികളുമായി പരീക്ഷയ്ക്ക് ഹാജരാകണം. ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മേയ് 21ന് രണ്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ്(ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018,2019 അഡ്മിഷനുകൾ രണ്ടാം മെഴ്സി ചാൻസ് അഫിലിയേറ്റഡ് കോളജുകളും സീപാസും) പരീക്ഷകൾക്ക് ഏപ്രിൽ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
ഫൈനോടു കൂടി ഏപ്രിൽ എട്ടു വരെയും സൂപ്പർ ഫൈനോടു കൂടി 12 വരെയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.